കേരളത്തിലെ താലിബാൻ ആരാധകരെ കരുതിയിരിക്കണം: കെസിവൈഎം മാനന്തവാടി രൂപത

കേരളത്തിലെ താലിബാൻ ആരാധകരെ കരുതിയിരിക്കണം: കെസിവൈഎം മാനന്തവാടി രൂപത

ദ്വാരക : കേരളത്തിലെ താലിബാൻ ആരാധകരെ കരുതിയിരിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത. അഫ്ഗാനിസ്ഥാനിൽ തീവ്രവാദ സംഘടനയായ താലിബാൻ അധികാരം പിടിച്ചെടുക്കുകയും അതേതുടർന്ന് ലക്ഷക്കണക്കിനാളുകൾ പ്രാണരക്ഷാർത്ഥം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതായും കഴിഞ്ഞ കുറേ ദിവസങ്ങളിലായി ചർച്ച ചെയ്യപ്പെടുന്നു.

എന്നാൽ തോക്കുചൂണ്ടിയും ബോംബെറിഞ്ഞും ഒരു രാജ്യത്തിന്റെ അധികാരം കയ്യടക്കിയ തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുകയും അവരുടെ നീച പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം കേരളത്തിലും വളർന്നുവരുന്നുവെന്നത് അപകടകരമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സിൻഡിക്കേറ്റ് യോഗം ആശങ്ക പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തെതുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ താലിബാന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. മതമൗലികവാദവും ഭീകരവാദവും സമം ചേർത്ത് ഒരു രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയെ പോലും പിന്തുണയ്ക്കാൻ മടി കാണിക്കാത്തവർ നാടിനു തന്നെ ഭീഷണിയാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി ജിയോ മച്ചുകുഴിയിൽ സ്വാഗതവും രൂപത സെകട്ടറി ജസ്റ്റിൻ നീലംപറമ്പിൽ നന്ദിയും പറഞ്ഞു. രൂപത സെക്രട്ടറിയേറ്റ്, സിൻഡിക്കേറ്റംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.