സമാപന ദിവസമായ സെപ്റ്റംബര്‍ 12 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ ദിവ്യബലി അര്‍പ്പിക്കുകയും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയും ചെയ്യും.
ബുഡാപെസ്റ്റ് (ഹംഗറി): അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ അഞ്ചിന് ഞായറാഴ്ച തിരി തെളിയും. നൂറിലധികം രാജ്യങ്ങളില്‍ നിന്നുളള ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അത്മായരും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കുചേരുന്ന ആത്മീയ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സമാപന ദിവസമായ സെപ്റ്റംബര്‍ 12 ന് ദിവ്യബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. 21 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 'ജീവന്റെ ഉറവകള്‍' എന്ന ആപ്തവാക്യവുമായി സംഗമിക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് 'ഹംഗെക്‌സ്‌പോ' എക്‌സിബിഷന്‍ ആന്‍ഡ് ഫെയര്‍ സെന്ററാണ് പ്രധാന വേദിയാകുന്നത്.
ഹീറോസ് സ്‌ക്വയറില്‍ എസ്റ്റര്‍ഗോം ബുഡാപെസ്റ്റ് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമാകുക.
നിരവധി കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഈ ദിവസങ്ങളില്‍ നടക്കും. സെപ്റ്റംബര്‍ 11 നാണ് വിഖ്യാതമായ മെഴുകുതിരി പ്രദക്ഷിണം നടക്കുക. കൊസൂത്ത് സ്‌ക്വയറില്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാകും പ്രദക്ഷിണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.