അര്‍ജന്റീനിയന്‍ താരം ജോര്‍ജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സില്‍

 അര്‍ജന്റീനിയന്‍ താരം ജോര്‍ജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: അര്‍ജന്റീനിയന്‍ താരം ജോര്‍ജ് റൊണാള്‍ഡോ പെരേര ഡയസ് അടുത്ത ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അര്‍ജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെന്‍സില്‍നിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

2008ല്‍ അര്‍ജന്റീന ടീം ഫെറോ കാറില്‍ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണല്‍ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വര്‍ഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസില്‍ എത്തിയ മുപ്പത്തൊന്നുകാരന്‍ ക്ലബ്ബിനൊപ്പം 2013-ലെ കോപ സുഡാമേരിക്കാന കിരീടം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ സൂപ്പര്‍ ലീഗ് ടീം ജോഹോര്‍ ദാറുള്‍ താസിം എഫ്സിക്കു വേണ്ടി കളിക്കാനിറങ്ങി.

മൂന്ന് വര്‍ഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളില്‍നിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യന്‍സ് ലീഗിലും കളിച്ച താരമാണ്. ക്ലബ് അത്ലറ്റികോ ഇന്‍ഡിപെന്‍ഡിന്റെ, ക്ലബ് ലിയോണ്‍, ക്ലബ് ബൊളിവര്‍, ക്ലബ് ഡിപൊര്‍ടീവോ സാന്‍ മാര്‍കോസ് ഡി അറിക തുടങ്ങിയ ടീമുകള്‍ക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.

പെരേര ഡയസിനെ പോലെ മികച്ച കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് പെരേര ഡയസ്. ഡ്യൂറന്റ് കപ്പ് ഫുട്ബോളിനായി കൊല്‍ക്കത്തയില്‍ എത്തുന്ന ടീമിനൊപ്പം പെരേര ഡയസ് ചേരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.