തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 15 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് പുതിയ ക്യാപ്റ്റന്‍. മുന്‍ നായകന്‍ സച്ചിന്‍ ബേബിയും ടീമിലുണ്ടാകും. ഇന്ത്യന്‍ താരം സഞ്ജു സാംസണും ടീമിലുണ്ട്.
കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിന്റെ നായകനാണ് മുപ്പത്തൊന്നുകാരനായ അസ്ഹര്‍. ഒക്ടോബര്‍ 15 ന് മഹാരാഷ്ട്രയോടാണ് കേരളത്തിന്റെ ആദ്യ മത്സരം.
കഴിഞ്ഞ സീസണില്‍ കേരള ടീമിനെ രഞ്ജി ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിച്ചിട്ടും സച്ചിനെ ഇത്തവണ നായകനാക്കിയില്ല. ഫൈനലില്‍ കേരളത്തോട് സമനില വഴങ്ങിയതോടെയാണ് വിദര്‍ഭ കഴിഞ്ഞ രഞ്ജി ട്രോഫി നേടിയത്.
ടീമിന്റെ ഭാവി കണക്കിലെടുത്തുള്ള തീരുമാനമാണ് പുതിയ നായകന്റെ പ്രഖ്യാപനമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) വ്യക്തമാക്കി.
തമിഴ്നാട് താരം ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന് പുറമെ രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്തു പകരും.
കേരള ടീം
മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, രോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ്മ, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ്മ, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അഭിഷേക് പി നായര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.