ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ച് ഫെറാറിയുടെ റോമ

ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ച് ഫെറാറിയുടെ റോമ

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകര്‍ഷിക്കുന്ന ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ് ലാംപുകള്‍, നാല് ടെയ്ല്‍ ലാംപുകള്‍ നല്‍കി മറ്റ് ഫെറാറി മോഡലുകളില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 എന്‍ജിനാണ്. ഈ എന്‍ജിന്‍ 620 എച്ച്‌പി കരുത്തും 760 ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നത് എട്ട് സ്പീഡ് ഡ്യൂവല്‍ ക്ലാസിക്‌ ഗിയര്‍ബോക്സാണ്.

വളഞ്ഞ ഡാഷ്ബോര്‍ഡ് ഡ്രൈവറിനെയും യാത്രക്കാരനെയും വലയം ചെയ്യുന്നതുപോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ 8.4 ഇഞ്ച് വലുപ്പമുള്ളതും ടാബ്ലറ്റ് സ്റ്റൈല്‍ ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കമ്പനി നല്‍കിയിട്ടുണ്ട്. മാത്രമല്ല 16 ഇഞ്ച് വലിപ്പമുള്ള കര്‍വ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തില്‍ ലഭിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.