UAE യിലെ ഫുജൈറ നിത്യ സഹായമാതാ ദേവാലയത്തിലെ ഈ വർഷത്തെ വിശ്വാസ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

UAE യിലെ ഫുജൈറ നിത്യ സഹായമാതാ ദേവാലയത്തിലെ ഈ വർഷത്തെ വിശ്വാസ പരിശീലന ക്ലാസുകൾക്ക്  തുടക്കമായി

ഫുജൈറ: UAE യിലെ ഫുജൈറ നിത്യ സഹായമാതാ ദേവാലയത്തിലെ ഈ വർഷത്തെ വിശ്വാസ പരിശീലന ക്ലാസുകൾക്ക് സെപ്റ്റംബർ 3ന് തുടക്കമായി. വൈകിട്ട് 8മണിക്ക് നടന്ന ഓൺലൈൻ സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ സന്ദേശം നൽകി ഉത്ഘാടനം നിർവഹിച്ചു.

ഇടവക വികാരി ഫാ. രാജൻ SDB യുടെ അനുഗ്രഹാനുമതിയോടെ നടന്ന സമ്മേളനത്തിൽ സിറോ മലബാർ കമ്മ്യൂണിറ്റി കോഡിനേറ്റർ ഷിബു ദേവസ്യ സ്വാഗതവും, ഹെഡ് മാസ്റ്റർ രാജേഷ് ജോസഫ് പുതുതായി ശുശ്രൂഷ എറ്റെടുത്ത അധ്യാപകരെ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. അസി. ഹെഡ് മിസ്ട്രെസ് ജൂബി ജോ സമ്മേളനത്തിൽ പങ്കെടുത്തവർക്കും സിറോ മലബാർ വിശ്വാസ പരിശീലന ക്ലാസുകൾ ആരംഭിക്കാൻ നേതൃത്വം നൽകിയവർക്കും അനുമതി നൽകിയ വൈദികർക്കും പിതാക്കന്മ്മാർക്കും നന്ദി പറയുകയും, അർച്ചന ജോർജ് സമ്മേളനാവതരണം നടത്തുകയും ചെയ്തു.

KG മുതൽ 12ാം വരെ വിവിധ ക്ലാസുകളിലായി ഇരുപത്തിഅഞ്ചോളം അധ്യാപകർ 350ൽ പരം കുട്ടികൾക്ക് വിശ്വാസ പരിശീലനം ഓൺലൈൻ ആയി നൽകുന്നു. 2018ലാണ് ഫുജൈറയിൽ സിറോ മലബാർ വിശ്വാസപരിശീലനം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.