ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യയിലെ തന്‍ജെറാങ് ജയിലിലുണ്ടായ തീ പിടുത്തത്തില്‍ 41 തടവുകാര്‍ വെന്തുമരിച്ചു. എണ്‍പതിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കു സമീപമാണ് തന്‍ജെറാങ് ജയില്‍.
പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്നിബാധ ഉണ്ടായത്. തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് മരണംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്ന് കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്നവരെ പാര്‍പ്പിച്ചിരുന്ന ജയില്‍ കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. ഉടന്‍ത ന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും 41 പേരെ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അഗ്നി ബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.