തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത് ദിനോസർ മുട്ടകളല്ല; അമോണിറ്റ് അവശിഷ്ടങ്ങൾ

തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത് ദിനോസർ മുട്ടകളല്ല; അമോണിറ്റ് അവശിഷ്ടങ്ങൾ

ചെന്നൈ: തമിഴ്നാട്ടിലെ പെരുമ്പല്ലൂർ ജില്ലയിൽ ദിനോസർ മുട്ടകൾ കണ്ടെത്തി എന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഈ വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ സംഭവം പഠിക്കാനെത്തിയ ജിയോളജിക്കൽ വിദഗ്ധർ ഇത് ദിനോസർ മുട്ടകളല്ലെന്നും ഫോസിലൈസ് ചെയ്ത അമോണിറ്റ് അവശിഷ്ടങ്ങളാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. കൂടുതൽ പഠനത്തിനും പരിശോധനകൾക്കുമായി എല്ലാ ഫോസിലൈസ് അവശിഷ്ടങ്ങളും വിദഗ്ധർ കൊണ്ടുപോയി.

ഇതേ പ്രദേശത്തുനിന്ന് 2009 ലും സമാനമായ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അവ അമോണിറ്റ് അവശിഷ്ടങ്ങൾ ആയിരുന്നു. കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ ഏറ്റവും വൈവിധ്യപൂർണമായ കടൽജീവിയായിരുന്നു അമോണിറ്റ് എന്നാണ് ശാസ്ത്ര പഠനം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.