കർണാടക: കൊലപാതകത്തേക്കാൾ വലിയ ക്രൂരതയാണ് കൂട്ടമാനഭംഗം എന്നും കൂട്ടമാനഭംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാനിയമം ഭേദഗതി ചെയ്യണമെന്നും കർണാടക ഹൈക്കോടതി പറഞ്ഞു. കൂട്ടമാനഭംഗ കൊലപാതത്തിന്  മാത്രം ആണ് നിലവിൽ വധശിക്ഷ ഉള്ളത്. 
ഒന്നോ അതിൽ കൂടുതലോ ആളുകൾ ചേർന്ന്  സ്ത്രീയെ കൂട്ടമാനഭംഗം ചെയ്താൽ 20 വർഷത്തിൽ കുറയാതെ ജയിൽ വാസവും അല്ലങ്കിൽ  ജീവിത അവസാനം വരെ   കഠിനതടവും മാത്രമാണ് ശിക്ഷയായി ലഭിക്കുന്നത്.   എന്നാൽ ഇത്തരം കൂട്ട മാനഭംഗത്തിന്   വധശിക്ഷ ഉൾപ്പെടുത്തുന്നതിനായി  ദേശീയതലത്തിൽ നിലവിൽ ഉള്ള  നിയമം ഭേദഗതി ചെയ്യണമെന്നും കർണാടക  ഹൈക്കോടതി നിർദ്ദേശിച്ചു.
   2012 ഒക്ടോബറിൽ നഗരത്തിൽ 21കാരിയായ നിയമവിദ്യാർഥിനിയെ കൂട്ടമാനഭംഗം  ചെയ്ത കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നതിനിടെയാണ് കോടതി ഇത്തരം ഒരു  നിരീക്ഷണം നടത്തിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.