നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് കൊറിയന്‍ ഗവേഷകര്‍

നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് കൊറിയന്‍ ഗവേഷകര്‍

സോള്‍: ഓന്തിനെപ്പോലെ നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍. ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് നിറം മാറാന്‍ ഈ കൃത്രിമ ത്വക്കിനു സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. സോള്‍ ദേശീയ സര്‍വകലാശാലയിലെ പ്രൊഫസര്‍ കോ സ്യൂങ് ഹ്വാന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

അന്തരീക്ഷ താപനിലയ്ക്ക് അനുസരിച്ച് നിറം മാറുന്ന ഒരു പ്രത്യേക തരം മഷിയാണ് ത്വക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. കുഞ്ഞന്‍ ഹീറ്ററുകളാണ് ഇവയെ നിയന്ത്രിക്കുന്നത്. തെര്‍മോക്രോമിക് ലിക്വിഡ് ക്രിസ്റ്റല്‍ മഷിയും ലംബമായി ഘടിപ്പിച്ചിരിക്കുന്ന മള്‍ട്ടിലെയര്‍ സില്‍വര്‍ നാനോവയര്‍ ഹീറ്ററുകളുമാണ് ഇതിലെ പ്രധാന വസ്തുക്കള്‍. കൂടാതെ നിറം മനസ്സിലാക്കാന്‍ ശേഷിയുള്ള സെന്‍സറുകളും ഇതിലുണ്ട്.

സെന്‍സര്‍ മനസിലാക്കുന്ന നിറം അനുകരിക്കുകയാണ് കൃത്രിമ ത്വക്ക് ചെയ്യുക. 100 മൈക്രോമീറ്ററിലും താഴെയാണ് ഈ ത്വക്കിന്റെ കട്ടി. മനുഷ്യന്റെ രോമത്തെക്കാള്‍ കട്ടി കുറവാണ് കൃത്രിമ ത്വക്കിന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.