പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാന്‍ കര്‍ഷകര്‍; സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന്

പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാന്‍ കര്‍ഷകര്‍; സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന്

ന്യൂഡൽഹി: പ്രതിഷേധം കൂടുതല്‍ ശക്തമാക്കാൻ തീരുമാനിച്ച് കര്‍ഷകര്‍. ഹരിയാനയിലെ കർണാലിൽ സമര പരിപാടികൾ തീരുമാനിക്കാൻ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് ചേരും. ദീർഘകാല സമരത്തിലേക്ക് പോകുന്ന കാര്യത്തിൽ യോഗം ഇന്ന് തീരുമാനാമെടുക്കും.

അതേസമയം കർഷകരും ഭരണകൂടവും തമ്മിൽ ഇന്ന് വീണ്ടും ചർച്ചയുണ്ടാകും. കർണാലിൽ പൊലീസിന്റെ ലാത്തിയടിയില്‍ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കര്‍ഷകർ രാപകൽ മിനി സെക്രട്ടറിയറ്റ്‌ ഉപരോധം നടത്തുകയാണ്. മറ്റു ജില്ലകളിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹമാണ്. ഇതോടെ സമരം ഒത്തുതീർക്കാൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണൽ ചീഫ്‌ സെക്രട്ടറിയും ജില്ലാ കളക്ടറും കർഷകനേതാക്കളുമായി ആശയവിനിമയം നടത്തി.

കർഷകൻ കൊല്ലപ്പെട്ടതിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുക, കര്‍ഷകന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. ഇതിനിടെ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തുടക്കമായി. കര്‍ഷക സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയകരമാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.