തിരുസഭയുടെ ഇരുപത്തിയെട്ടാമത്തെ തലവനായി തിരഞ്ഞെടുക്കപ്പെട്ട വി. ഗായിയൂസ് മാര്‍പ്പാപ്പ ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ തിരുസഭയെ നയിച്ചു. വി. ഗായിയൂസ് മാര്‍പ്പാപ്പ പുരാതന നഗരമായ സലോണയില്‍ ജനിച്ചു. തന്റെ പിതാവിന്റെ നാമം തന്നെയാണ് അദ്ദേഹവും തന്റെ നാമമായി സ്വീകരിച്ചത്.
ഏ.ഡി. 283 ഡിസംബര്‍ 7-ാം തീയതി യുറ്റിക്കിയന്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനുശേഷം ഇരുപതു ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ 17-ാം തീയതി വി. ഗായിയൂസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു പതിറ്റാണ്ടിലധികം തിരുസഭയെ അദ്ദേഹം ധീരമായി നയിച്ചുവെങ്കിലും വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ലഭ്യമായിട്ടുള്ളു. സബ്ഡീക്കന്‍, ഡീക്കന്‍, പുരോഹിതന്‍ എന്നീ നിലകളില്‍ സഭയില്‍ ശുശ്രൂഷ ചെയ്തവര്‍ മാത്രമേ മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെടുവാന്‍ പാടുള്ളു എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു. അതുപ്പോലെതന്നെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരത നല്കുവാനായി ഗായിയൂസ് മാര്‍പ്പാപ്പ റോമിലെ ക്രിസ്ത്യന്‍ സമൂഹങ്ങളെ ചെറിയ പ്രദേശങ്ങളായി തിരിക്കുകയും അവയുടെ ഭരണാധികാരം മെത്രാന്മാരെ ഏല്‍പ്പിക്കുകയും ചെയ്തു.
ഗായിയൂസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിനുശേഷം റോമന്‍ ചക്രവര്‍ത്തിയായി ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കിരീടധാരണം നടത്തപ്പെട്ടു. തന്റെ ഭരണത്തിന്റെ ആരംഭത്തില്‍ തിരുസഭയോടും കത്തോലിക്ക വിശ്വാസത്തോടും സഹിഷ്ണുതയോടെ വര്‍ത്തിച്ചുവെങ്കിലും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഭരണകാലത്തില്‍ തിരുസഭയ്ക്ക് അതികഠിനമായ മതപീഡനമായിരുന്നു അഭിമുഖികരിക്കേണ്ടിയിരുന്നത്. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഗായിയൂസ് മാര്‍പ്പാപ്പ തിരുസഭയുടെ വ്യാപനത്തില്‍ അതീവശ്രദ്ധ പതിപ്പിച്ചിരുന്നു. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയാല്‍ ഗായിയൂസ് മാര്‍പ്പാപ്പ വളരെയധികം പീഡനങ്ങള്‍ സഹിക്കേണ്ടിവന്നുവെന്നും ഏ.ഡി. 296 ഏപ്രില്‍ 22-ാം തീയതി രക്തസാക്ഷിത്വം വരിച്ചുവെന്നും പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല.
St. Caius succeeded Eutychian on December 17, 283. Like Eutychian, little is known of Caius even though he reigned as pope for twelve years. Caius was born in the ancient city of Salona. As pope, Caius quickly began establishing rules and issuing papal decrees. One of those stated that men could not become bishops unless they served in other roles first, including sub deacons, deacons and priests. Diocletian became emperor just one year after Caius became pope. Though he was tolerant of the pope for a time, he quickly grew to dislike what he stood for and his teachings. According to tradition the pope was persecuted for his beliefs by the emperor and died at his hands. He died on April 22, 296, and his feast day is celebrated on April 22.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26