ഇരുപത്തിയേഴാം മാർപാപ്പ വി. യുറ്റിക്കിയന്‍ (കേപ്പാമാരിലൂടെ ഭാഗം-28)

ഇരുപത്തിയേഴാം മാർപാപ്പ വി. യുറ്റിക്കിയന്‍ (കേപ്പാമാരിലൂടെ ഭാഗം-28)

ഫെലിക്‌സ് ഒന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൃത്യമായി പറഞ്ഞാല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ റോമില്‍ സമ്മേളിച്ച മെത്രാന്‍ സംഘം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വി. യുറ്റിക്കിയന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. ഏ.ഡി. 275 ജനുവരി 4-നാണ് അദ്ദേഹം തിരുസഭയുടെ ഇരുപത്തിയേഴാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. വിരളമായ വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ഭരണകാലത്തെക്കുറിച്ചും ലഭ്യമായിട്ടുള്ളു.

യുറ്റിക്കിയന്‍ മാര്‍പ്പാപ്പ ഇറ്റലിയിലെ ലൂണ എന്ന സഥലത്ത് ഏ.ഡി. 240-നോട് അടുത്ത് ജനിച്ചു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലം സഭയില്‍ പ്രതിസന്ധികളുടെ കാലം കൂടിയായിരുന്നു. റോമന്‍ സാമ്രാജ്യവുമായി കടുത്ത വടംവലികളിലൂടെ കടന്നുപോയിരുന്ന ഒരു കാലഘട്ടമായിരുന്ന തിരുസഭയ്ക്കത്. മതപീഡനങ്ങളിലൂടെ കടന്നുപോയികൊണ്ടിരുന്ന തിരുസഭയെയും വിശ്വാസികളെയും വിശ്വാസത്തില്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

ഐതിഹ്യമനുസരിച്ച് യുറ്റിക്കിയന്‍ മാര്‍പ്പാപ്പ കര്‍ഷകരുടെ കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്‍ഷികവിളകളുടെ നല്ല വളര്‍ച്ചയ്ക്കുവേണ്ടി കൃഷിയിടങ്ങളെയും കര്‍ഷകരയെും ആശീര്‍വദിച്ചു എന്ന് വിശ്വസിക്കുന്നു. അതുപ്പോലെതന്നെ കാര്‍ഷികവിളകള്‍ പുരോഹിതരുടെ ആശീര്‍വാദത്തിനായി ദേവാലയത്തില്‍ കൊണ്ടുവരുവാനും അദ്ദേഹം അനുവദിച്ചു.

ഏ.ഡി. 283 ഡിസംബര്‍ 7-ാം തീയതി യുറ്റിക്കിയന്‍ മാര്‍പ്പാപ്പ കാലം ചെയുകയും അപ്പിയന്‍വേയിലെ കലിസ്റ്റസിന്റെ സെമിത്തേരിയില്‍ സംസ്‌കരിക്കപ്പെട്ടു. കലിസ്റ്റിസിന്റെ സെമിത്തേരിയില്‍ സംസ്‌കരിക്കപ്പെടുന്ന അവസാനത്തെ മാര്‍പ്പാപ്പയായിരുന്നു യുറ്റിക്കിയന്‍ മാര്‍പ്പാപ്പ.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.