ന്യുഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പിന് സുപ്രീംകോടതി സ്റ്റേയില്ല. ഒക്ടോബര്‍ 14ന് നടക്കുന്ന തെരെഞ്ഞെടുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്യില്ല. തെരഞ്ഞെടുപ്പ് നടപടികള്‍ സുപ്രീം കോടതിയുടെ നേരത്തേയുള്ള വിധിക്ക് എതിരാണെങ്കില്‍ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പരമാധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.
ആരാധനാലയങ്ങള്‍ ആരാധനയ്ക്കുള്ള ഇടമാണെന്നും ആരോധനാലയങ്ങളുടെ ഭരണം പിടിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നീതിപൂര്‍വ്വവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വിദേശ പൗരന്മാരെയോ വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ഇ പി ജോണി, കോതമംഗലം മര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.