''പലരും പറയാന്‍ വിസമ്മതിക്കുന്ന കാര്യമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇക്കാലത്ത് നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ചതിയില്‍ പെടുന്നുണ്ട്''.
ഡെട്രോയിറ്റ്: ലൗ ജിഹാദിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചും പ്രമുഖ അമേരിക്കന്‍ ബ്ലോഗറും ജിഹാദ് വാച്ച് വെബ്‌സൈറ്റിന്റെ സ്ഥാപകനും എഴുത്തുകാരനുമായ റോബര്‍ട്ട് സ്‌പെന്‍സര്‍.
അമുസ്ലീങ്ങളുടെ ചിലവില്‍ മുസ്ലീങ്ങളുടെ എണ്ണം കൂട്ടുന്നതിനുള്ള ഒരു മാര്‍ഗമാണ് ലവ് ജിഹാദ്. ഇന്ത്യയില്‍ നിരവധി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് സ്ത്രീകളും പെണ്‍കുട്ടികളും ലവ് ജിഹാദിന് ഇരയായിട്ടുണ്ട്. ഇക്കാര്യത്തില്‍ അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മുസ്ലീങ്ങള്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളെ മുസ്ലീമാക്കിയ ശേഷം വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളോട് ക്രൂരത കാണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് പതിവെന്നും സ്‌പെന്‍സര്‍ പറഞ്ഞു.
പലരും പറയാന്‍ വിസമ്മതിക്കുന്ന കാര്യമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഭരണകൂടം സ്ഥാനഭ്രഷ്ടരാകുന്നതിന് മുന്‍പ് പണം കണ്ടെത്തുന്നതിനായി ഒപിയം ഉപയോഗിക്കുന്നതിനെ കുറിച്ച് താലിബാന്‍ പറഞ്ഞിട്ടുള്ളതും, മുസ്ലീങ്ങള്‍ക്കല്ലാതെ അമുസ്ലീങ്ങള്‍ക്ക് ഒപിയം വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും ''ദി ഹിസ്റ്ററി ഓഫ് ജിഹാദ്: ഫ്രം മുഹമ്മദ് റ്റു ഐസിസ്'' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സ്‌പെന്‍സര്‍ ചൂണ്ടിക്കാട്ടി.
ജിഹാദ് നടത്താനും അതിനുവേണ്ട പണം കണ്ടെത്താനുമുള്ള മാര്‍ഗമായി ദശകങ്ങളായി മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നുണ്ടെന്നു ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാധ്യമമായ 'ചര്‍ച്ച് മിലിറ്റന്റി'ന് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്ട് സ്‌പെന്‍സര്‍ പറഞ്ഞു. പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി മസ്തിഷ്‌ക പ്രക്ഷാളനം വഴി മതപരിവര്‍ത്തനം ചെയ്ത് തീവ്രവാദി ക്യാമ്പുകളിലേക്ക് അയക്കുന്നുണ്ട്.
ഇക്കാലത്ത് നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ചതിയില്‍ പെടുന്നുണ്ട്. തീവ്രവാദ സ്വഭാവത്തോട് കൂടിയ മനോനിലയുള്ള ജിഹാദികളെ തിരിച്ചറിയണം. സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് ജിഹാദികള്‍ വലവിരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇസ്ലാമിക തീവ്രവാദത്തിന് എതിരെയുള്ള ശക്തമായ ഇടപെടലുകളിലൂടെയും ലേഖനങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ ബ്ലോഗറാണ് റോബര്‍ട്ട് സ്‌പെന്‍സര്‍. 2003 ല്‍ അദ്ദേഹം ആരംഭിച്ച 'ജിഹാദ് വാച്ച്' എന്നറിയപ്പെടുന്ന ബ്ലോഗ് ഏറെ പ്രശസ്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.