ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം

ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം

ദുബായ്:ചെന്നൈ സൂപ്പര്കിങ്സിനെതിരെ ബാറ്റ് ചെയ്യുന്ന ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ഓപ്പണര്മാര് ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും ടീം ഭേദപ്പെട്ട നിലയിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്മാരായ ഫിഞ്ചും ദേവ്ദത്തും ചേര്ന്ന് നല്കിയത്. എന്നാല് നാലാം ഓവറില് സ്കോര് 31-ല് നില്ക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറന് ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. ഫിഞ്ച് മടങ്ങിയതിനുശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന് കോലിയാണ്.

ഇരുവരും ചേര്ന്ന് പവര്പ്ലേയില് 46 റണ്സ് നേടി. എന്നാല് ഏഴാം ഓവറില് 22 റണ്സെടുത്ത ദേവ്ദത്തിനെ പുറത്താക്കി മിച്ചല് സാന്റ്നര് കളി ചെന്നൈയ്ക്ക് അനുകൂലമാക്കി. പിന്നീട് ഒത്തുചേര്ന്ന ഡിവില്ലിയേഴ്സും കോലിയും ചേര്ന്ന് സ്കോര് 50 കടത്തി. ഇന്നത്തെ മത്സരത്തിൽ ഒരു മാറ്റമാണ് ബാം​ഗ്ലൂരിനുള്ളത്. ഉദാനയ്ക്ക് പകരം മോയിൻ അലി ഇന്നിറങ്ങി.

ചെന്നൈയിൽ ഇന്ന് രണ്ടു മാറ്റങ്ങളാണുള്ളത്. ശാർദുൽ ഠാക്കൂർ,ജോഷ് ഹെയ്സൽവുഡ് എന്നിവർക്ക് പകരം മിച്ചൽ സാന്റ്നർ, മോനു സിങ് എന്നിവർ കളിച്ചു. പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഇന്ന് പച്ച നിറമുള്ള ജഴ്സി അണിഞ്ഞാണ് ബാം​ഗ്ലൂർ ഇറങ്ങുന്നത്. നിലവില് 10 കളികളില് നിന്നും ഏഴുവിജയങ്ങളുമായി ബാംഗ്ലൂര് പോയന്റ് പട്ടികയില് മൂന്നാമതാണ്. എന്നാല് 11 മത്സരങ്ങളില് നിന്നും മൂന്നുജയങ്ങള് മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്താണ്. ഇതുവരെ ഇരുടീമുകളും 25 തവണ ഏറ്റുമുട്ടിയപ്പോള് 15 മത്സരങ്ങളില് ചെന്നൈ വിജയം സ്വന്തമാക്കി. ബാംഗ്ലൂര്ആകെ ഒന്പതുമത്സരങ്ങളില് മാത്രമേ വിജയിച്ചിട്ടുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.