ബഹിരാകാശത്തും ഇനി സിനിമ ഷൂട്ടിംഗ് ; സ്‌പേസ് എക്‌സ് യാത്രികരുമായി ചര്‍ച്ച നടത്തി ടോം ക്രൂയിസ്

ബഹിരാകാശത്തും ഇനി സിനിമ ഷൂട്ടിംഗ് ; സ്‌പേസ് എക്‌സ് യാത്രികരുമായി ചര്‍ച്ച നടത്തി ടോം ക്രൂയിസ്


ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് സിനിമ ഷൂട്ടിംഗ് ആരംഭിക്കാനും ഇനി അധികം സമയമെടുക്കില്ല. സ്‌പേസ് ടൂറിസത്തിനും അപ്പുറത്തേക്കു കാര്യങ്ങള്‍ നീക്കും എലോണ്‍ മസ്‌ക്ക് എന്നാണു സൂചന. അന്താരാഷ്ട്ര ബഹിരാകാശ വിനോദ സഞ്ചാരത്തിന് തുടക്കമിട്ട സ്‌പേസ് എക്‌സ് ഹോളിവുഡിന് ഉപയോഗിക്കാനാകുമെന്ന ആശയം വിഖ്യാത നടന്‍ ടോം ക്രൂയിസ് ആണ് മുന്നോട്ടുവച്ചത്, ബഹിരാകാശത്തുള്ള സഞ്ചാരികളുമായി സംസാരിക്കവേ.

എലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സ് യാത്രയുടെ വിജയമാണ് ബഹിരാകാശത്തുതന്നെ സിനിമ ഷൂട്ടിംഗ് എന്ന ആശയത്തിലേക്ക് എത്തുന്നത്. നിലവില്‍ ബഹിരാകാശത്തുള്ള നാല് സഞ്ചാരികളുമായും ടോം ക്രൂയിസ് സംഭാഷണം നടത്തി. യാത്രികര്‍ ടോം ക്രൂയിസുമായി അവരുടെ തയ്യാറെടുപ്പ് മുതലുള്ള നിരവധി അനുഭവങ്ങള്‍ ബഹിരാകാശത്തിരുന്നുകൊണ്ട് പങ്കുവെച്ചു. യാത്രികരായ ജാറെഡ് ഐസക്മാന്‍, സിയാന്‍ പ്രോക്ടര്‍,ഹെയ്ലേയ് ആഴ്സനെക്സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ടോം ക്രൂയിസുമായി സംസാരിച്ചത്. ബഹിരാകാശത്തു നിന്നും ഭൂമിയെ കാണുമ്പോഴുള്ള അനുഭൂതിയും അത്ഭുതവും അവര്‍ പങ്കുവെച്ചു. ഒപ്പം ശാരീരികമായ അനുഭവപ്പെടുന്ന പ്രത്യേകതകളും വിശദീകരിച്ചു.

ഒരു വിദഗ്ധനായ ബഹിരാകാശ സഞ്ചാരിയില്ലാതെ യാത്രചെയ്യുന്ന ആദ്യ സംഘമെന്ന നിലയില്‍ സ്പേസ് എക്സ് മിഷന്‍ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സ്പേസ് എക്സ് മിഷന്‍ തുടക്കം കുറിച്ചിരിക്കുന്നത് അനന്തമായ സാദ്ധ്യതകള്‍ക്കാണെന്ന് ടോം ക്രൂയിസ് പറഞ്ഞു. മണിക്കൂറില്‍ 28,162 കിലോമീറ്റര്‍ വരെ വേഗതയില്‍ സ്പേസ് എക്സ് വാഹനം സഞ്ചരിക്കുന്നു.ബഹിരാകാശത്ത് സിനിമ ഷൂട്ടിംഗ് നടത്തുന്നതു സംബന്ധിച്ച് നാസയുമായി ടോം ക്രൂയിസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.