ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനത്തില്‍ ലഭിച്ച സമ്മനങ്ങള്‍ ഇ-ലേലത്തില്‍ വെച്ചപ്പോള്‍ കിട്ടിയത് വമ്പന്‍ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയമാണ് ഓണ്‍ലൈനായി പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മൊമന്റോകളുടെയും ഇ-ലേലം സംഘടിപ്പിക്കുന്നത്. ടോക്കിയോ ഒളിമ്പ്യന്‍മാരും പാരാലിമ്പിയന്‍മാരും പ്രധാനമന്ത്രിക്ക് സമ്മാനിച്ച സ്പോര്‍ട്സ് ഉപകരണങ്ങളും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും.
നീരജ് ചോപ്രയുടെ ജാവലിന്‍, ലോവ്ലിനയുടെ ബോക്സിങ് ഗ്ലൗസ് തുടങ്ങി തുടങ്ങി നിരവധി സമ്മാനങ്ങളാണ് പ്രധാനമന്ത്രിക്ക് ഒളിമ്പിക്സ് താരങ്ങള്‍ നല്‍കിയത്. ലേലത്തിന്റെ രണ്ടാം ദിനത്തില്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍, വെങ്കല മെഡല്‍ ജേതാവ് ലോവ്ലിന ബോര്‍ഗോഹെയിന്‍ ഗ്ലൗസ് എന്നിവയ്ക്ക് മാത്രം 10 കോടി രൂപ വീതം ലേലത്തില്‍ വില പറഞ്ഞു.
ലോക റെക്കോര്‍ഡോടെ ടോക്കിയോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പാരാലിമ്പ്യന്‍ സുമിത് ആന്റില്‍ പ്രധാനമന്ത്രിക്ക് തന്റെ ജാവലിന്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതിന് 3 കോടി രൂപയാണ് നിലവില്‍ വില പറഞ്ഞിരുക്കുന്നത്. ടോക്കിയോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നാലാം സ്ഥാനം നേടിയ ഇന്ത്യന്‍ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക്ക്, പി.വി സിന്ധുവിന്റെ ബാഡ്മിന്റണ്‍ റാക്കറ്റും ബാഗും ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ലേലത്തില്‍ വെച്ചിട്ടുണ്ട്.
സിന്ധുവിന്റെ റാക്കറ്റിനുള്ള ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന ലേലം രണ്ടു കോടി ഇരുപത് ലക്ഷം രൂപയാണ്. അതേസമയം വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക്കിന്റെ ലേലം നിലവില്‍ ഒന്നരക്കോടി രൂപയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.