രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല; പ്രഥമ പരിഗണന എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍: ആരോഗ്യ വിദഗ്ധര്‍

രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല; പ്രഥമ പരിഗണന എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍: ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ദര്‍. പ്രഥമ പരിഗണന നല്‍കേണ്ടത് എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കാനാകണമെന്ന് ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി(എന്‍.ഐ.ഐ.)യിലെ ശാസ്ത്രജ്ഞനായ സത്യജിത് രഥ് വ്യക്തമാക്കി. അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ള വലിയൊരു വിഭാഗത്തിന് ഇപ്പോഴും വാക്‌സിന്‍ കിട്ടിയിട്ടില്ല. ചെറിയൊരു വിഭാഗം ആളുകള്‍ക്കായി മൂന്നാമത്തെ ഡോസ് ആസൂത്രണം ചെയ്യുന്നത് ധാര്‍മികമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയായ 15 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമെ വാക്‌സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. കൂടുതലായി അണുബാധയുണ്ടാകുന്നത് ഏതു വിഭാഗക്കാര്‍ക്കാണെന്ന് ഇതുവരെ വ്യക്തമായ ധാരണയില്ല. മറ്റു രോഗം ഉള്ളവര്‍ക്ക് കോവിഡ് ഗുരുതരമാകാറുണ്ട്. എന്നാല്‍ രണ്ടു ഡോസ് വാക്‌സിന്‍ ഇത്തരക്കാരെ സംരക്ഷിക്കുന്നുണ്ടെന്ന് സത്യജിത് പറയുന്നു.

വാക്‌സിന്‍ സ്വീകരിക്കാന്‍ അഹര്‍രായവരില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ആദ്യഡോസ് ലഭിക്കാത്ത ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്ന് പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞ വിനീതാ ബാലും വ്യക്തമാക്കി.സ്റ്റര്‍ ഡോസിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് രണ്ട് ഡോസുകള്‍ നല്‍കുന്നതിനാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവെയും പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.