അമരീന്ദര്‍ സിങ്ങിന്റെ പിന്‍ഗാമി ആകാനില്ലെന്ന് അംബികാ സോണി; പുതിയ ക്യാപ്റ്റനെ ഉച്ചയ്ക്ക് ശേഷം അറിയാം

അമരീന്ദര്‍ സിങ്ങിന്റെ പിന്‍ഗാമി ആകാനില്ലെന്ന് അംബികാ സോണി; പുതിയ ക്യാപ്റ്റനെ ഉച്ചയ്ക്ക് ശേഷം അറിയാം

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയാകാനുള്ള വാഗ്ദാനം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണി. ശനിയാഴ്ച രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അംബിക സോണി നിലപാട് വ്യക്തമാക്കിയത്. പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇന്നുച്ചയ്ക്കു ശേഷം തീരുമാനം ഉണ്ടായേക്കും. പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇന്നുച്ചയ്ക്കു ശേഷം തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

സിഖ് സമുദായാംഗം മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അംബിക സോണി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര പ്രതിസന്ധിയെ തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ശനിയാഴ്ചയാണ് രാജിസമര്‍പ്പിച്ചത്.

ഇന്ദിരാ ഗാന്ധി 1969-ല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന അംബിക ഗാന്ധികുടുംബത്തിന്റെ വിശ്വസ്തയാണ്. ഹോഷിയാര്‍പുര്‍ സ്വദേശിനിയായ അംബിക പഞ്ചാബില്‍ നിന്ന് പലകുറി രാജ്യ സഭയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നിരീക്ഷകര്‍ പഞ്ചാബിലെത്തിയിട്ടുണ്ട്.
ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന വിഷയത്തില്‍ ഓരോ എം.എല്‍.എമാരുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കു ശേഷം എം.എല്‍.എമാരുടെ അഭിപ്രായം ഇവര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.