വെല്ലിംഗ്ടണ്‍:പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങും മുമ്പേ റദ്ദാക്കിയതിനെ ന്യായീകരിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള ആധികാരിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഒരുകാരണവശാലും തള്ളിക്കളയാന്‍ പറ്റാത്ത മേഖലകളില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്ന് ന്യൂസിലാന്റ്, ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സംയുക്ത സംവിധാനമായ ഫൈവ് ഐയ്സ് നിഗമനത്തിലെത്തിയിരുന്നു.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുടേയും ആശങ്കകള്‍ക്ക് വ്യക്തമായ മറുപടിയാണ് ആര്‍ഡേണ്‍ നല്‍കിയത്. ക്രിക്കറ്റ് ടീമിനെ തിരികെ വിളിച്ചത് പരമ്പരയ്ക്കെതിരെ ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ തന്നെയാണ്. ഫോണ്‍ കോളിലൂടെയാണ് ഭീഷണിവന്നത്. ഫൈവ് ഐയ്്്സിന്റെ വിശ്വസനീയമായ റിപ്പോര്‍ട്ടുകളെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ആര്‍ഡേണ്‍ സൂചിപ്പിച്ചു.തടര്‍ന്നുള്ള റിപ്പോര്‍ട്ടുകളും അത്ര ആശാവഹമല്ല.
ഏഷ്യന്‍ മേഖലയിലെ സമീപകാലത്തെ സംഭവങ്ങളുടേയും ഫോണ്‍ കോണുകളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും ന്യൂസിലാന്റ് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂസിലാന്റിന്റെ ആഭ്യന്തര വകുപ്പും വിദേശകാര്യമന്ത്രാലയവും പ്രതിരോധവകുപ്പും എല്ലാ റിപ്പോര്‍ട്ടുകളും പരിശോധിച്ചെന്നും ആര്‍ഡേണ്‍ പറഞ്ഞു.പാകിസ്താനിലെ സുരക്ഷാ വീഴ്ചകളും പൊതു സുരക്ഷയും ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്ന റിപ്പോര്‍ട്ടാണ് ഫൈവ് ഐയ്സ് നല്‍കിയത്. അന്താരാഷ്ട്ര രംഗത്തെ എല്ലാ ഭീകര സംഘടനകളേയും സസൂക്ഷ്മം നിരീക്ഷിക്കുന്ന സംവിധാനമാണ് ഫൈവ് ഐയ്സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.