ചരണ്‍ജിത് സിങ് ചന്നി പുതിയ പഞ്ചാബ് മുഖ്യമന്ത്രി

ചരണ്‍ജിത് സിങ് ചന്നി പുതിയ പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: ചരണ്‍ജിത് സിങ് ചന്നി പുതിയ പഞ്ചാബ് മുഖ്യമന്ത്രി. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ ടെക്നികല്‍ എജ്യുക്കേഷന്‍ മന്ത്രിയായിരുന്നു. മൂന്ന് ദിവസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായി. ദളിത് സമുദായത്തില്‍പ്പെട്ട ആളാണ് ചന്നി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം ഗവര്‍ണറെ കണ്ടു.

പഞ്ചാബ് പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന്റെ വിശ്വസ്തനായ ചരണ്‍ജിത് സിങ് അമരീന്ദറിന്റെ കടുത്ത വിമര്‍ശകനുമാണ്. ഹൈക്കമാന്‍ഡ് അംഗീകരിച്ചതാണ് ഒടുവില്‍ ചരണ്‍ജിത് സിങ്ങിന് നറുക്ക് വീഴാന്‍ കാരണം. ചാന്‍കൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇദ്ദേഹം.

ഏറെ നാളത്തെ പ്രതിസന്ധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നവജ്യോത് സിങ് സിദ്ദു പിസിസി പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമാണ് അമരീന്ദറുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായത്.

ഹൈക്കമാന്‍ഡ് നേതൃത്വം നിരവധി തവണ ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ എം.എല്‍.എമാര്‍ അമരീന്ദറിനെതിരെ രംഗത്ത് വന്നതോടെയാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.