ചൈനയുമായുള്ള പ്രശ്നത്തിൽ യഥാർത്ഥ സത്യം മോഹൻ ഭഗവത്തിന് അറിയാം - രാഹുൽ ഗാന്ധി

ചൈനയുമായുള്ള പ്രശ്നത്തിൽ യഥാർത്ഥ സത്യം മോഹൻ ഭഗവത്തിന് അറിയാം - രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായുള്ള പ്രശ്നങ്ങളിൽ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭഗവതിനു യഥാർത്ഥ സത്യം അറിയാമെന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന് സത്യം അറിയാമെങ്കിലും ഭയം കാരണം പറയാതിരിക്കുകയാണ് എന്നും ട്വിറ്ററിൽ രാഹുൽ ഗാന്ധി പ്രതികരിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങളെക്കുറിച്ച് വിജയദശമി ദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പ്രതികരിച്ചത്തോടെയാണ് വിമർശനവുമായി രാഹുൽഗാന്ധി രംഗത്തെത്തിയത്.

ചൈന നമ്മുടെ സ്ഥലങ്ങൾ സ്വന്തമാക്കിയത് സത്യമാണെന്നും കേന്ദ്രസർക്കാരും ആർഎസ്എസും അതിന് അനുവദിക്കുകയും ചെയ്തു എന്നും ചൈന ഇന്ത്യൻ പ്രദേശങ്ങളിൽ അതിക്രമിച്ച് കയറിയ കാര്യം ലോകത്തിന് അറിയാമെന്നും രാഹുൽഗാന്ധി പ്രതികരിച്ചു. മോഹൻ ഭഗവതിന്റെ പ്രതികരണങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് രാഹുൽഗാന്ധി ട്വിറ്ററിൽ വിമർശനവുമായി എത്തിയത്. വിജയദശമി ദിനത്തിൽ കോവിഡ് -19 സാഹചര്യം പരിഗണിച്ച് 50 പേരെ മാത്രം പങ്കെടുപ്പിച്ചാണ് മോഹൻഭഗവത് പ്രസംഗിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.