ന്യൂഡല്‍ഹി: ഫൈസര്‍ വാക്സിന്‍ വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാഗതാര്‍ഹവും സമയബന്ധിതവുമായ തീരുമാനമാണിതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലോകരാജ്യങ്ങള്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുക വഴി അന്താരാഷ്ട്ര യാത്രാസൗകര്യം സുഖകരമാകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. അമേരിക്കയിലെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.
ലോകത്തെ ധാരാളം സ്ഥലങ്ങളില്‍ ഇനിയും കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ട്. അതിനാല്‍ ബൈഡന്റെ തീരുമാനം ഉചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 150ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ വിതരണം ചെയ്തുവെന്ന് അറിയിച്ച പ്രധാനമന്ത്രി മനുഷ്യരാശിയെ ഇന്ത്യ ഒരു കുടുംബമായാണ് കാണുന്നതെന്ന് പ്രതികരിച്ചു. ആദ്യ ഡിഎന്‍എ അധിഷ്ഠിത വാക്സിന്‍ ഉള്‍പ്പടെ രണ്ട് തദ്ദേശീയ വാക്സിനുകള്‍ ഇന്ത്യ ഇതിനകം വികസിപ്പിച്ചതായും ഇവ അനുമതിയ്ക്കായി കാക്കുകയാണെന്നും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.