ബിഹാർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്തും ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് നടന്നത്.
നാലാം തവണയും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാം എന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും റാലികളിൽ ഉണ്ടായ ജനപങ്കാളിത്തം വോട്ടായി മാറുമോ എന്നത് കണ്ടറിയേണ്ടതാണ്.
സഖ്യകക്ഷികൾ വിട്ടു പോയെങ്കിലും ജനവിധി അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് തേജസ്വനി യാദവ്. ലാലുപ്രസാദ് യാദവ് ജയിലിൽ ആണെങ്കിലും ലാലുവിന്റെ അഭാവം ഉയർത്തി അല്ല മഹാസഖ്യം വോട്ട് തേടിയത് എന്നത് ശ്രദ്ധേയമാണ്.
Photo credit: INDIA TV
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.