പുതിയ ഇലക്‌ട്രിക് സൈക്കിളുകള്‍ പുറത്തിറക്കി ടാറ്റ ഇന്‍റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്‍ട്രൈഡര്‍ ബ്രാന്‍ഡ്. കോണ്‍ടിനോ ഇടിബി 100, സ്റ്റൈഡര്‍ വോള്‍ട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് എത്തുന്നത്.17 ഇഞ്ച് സ്റ്റീലിലാണ് സ്റ്റൈഡറിന്റെ വോള്‍ട്ടിക് 1.7 എന്ന സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.
48V X 5 AH NMC ലിഥിയം അയണ്‍ ബാറ്ററിയും ഉപയോഗിക്കുന്നു. 48V 250W BLDC ഹബ് മോട്ടറുമാണ് സൈക്കിളില്‍. പരമാവധി 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. ഒറ്റ ചാര്‍ജില്‍ 25 മുതല്‍ 28 വരെ സഞ്ചാര പരിധിയുമുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം മൂന്നു മണിക്കൂറാണ്. ഐപി54 നിലവാരത്തിലുള്ള വാട്ടര്‍ റെസിസ്റ്റ് കപ്പാസിറ്റിയുമായി എത്തുന്ന സൈക്കിളിന്റെ വില 29,995 രൂപ ആണ്.
ഇബി 100 എന്ന സൈക്കിളുമായി എത്തിയിരിക്കുന്നത് സ്റ്റൈഡറിന്റെ മറ്റൊരു സബ് ബ്രാന്‍ഡായ കോണ്ടിനോയാണ്. സ്പെഷല്‍ അലോയിലാണ് സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ഏഴ് സ്പീഡ് ഗിയര്‍ബോക്സാണ് ഇബി 100 ല്‍. ഇലക്‌ട്രിക്, പെഡല്‍, ഹൈബ്രിഡ് എന്ന് മോഡലുകളുണ്ട് സൈക്കിളിന്. ഊരിമാറ്റാവുന്ന 48 V ബാറ്ററിയും 250 W BLDC ഹൈബ് മോട്ടറുമുണ്ട്. ഇലക്‌ട്രിക്കില്‍ 30 കിലോമീറ്റര്‍ റേഞ്ചും ഹൈബ്രിഡില്‍ 60 കിലോമീറ്റര്‍ റേഞ്ചും നല്‍കും. 25 കിലോമീറ്റാണ് പരമാവധി വേഗം. വില 37999 രൂപ.
സെമി അര്‍ബന്‍, റൂറല്‍ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കിയതാണ് മിറാഷ് ഇ പ്ലസ് സൈക്കിള്‍. മിറാഷില്‍ 48V X 5 AH NMC ലിഥിയം അയണ്‍ ബാറ്ററിയും 48V 250W BLDC ഹബ്ബ് മോട്ടറുമാണുള്ളത്. പെഡല്‍ അസിസ്റ്റോഡു കൂടി 25 കിലോമീറ്റര്‍ വേഗം നല്‍കുന്ന സൈക്കിളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. നാലു മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകും. 23995 രൂപ ആണ് പഴയ കാല സൈക്കിളുകളുടെ രൂപഭംഗിയുമായി എത്തുന്ന മിറാഷ് ഇ പ്ലസിന്റെ വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.