അസം കുടിയൊഴിപ്പിക്കല്‍: അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ആവര്‍ത്തിച്ച് ഹിമന്ത ബിശ്വ ശര്‍മ

അസം കുടിയൊഴിപ്പിക്കല്‍: അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ആവര്‍ത്തിച്ച് ഹിമന്ത ബിശ്വ ശര്‍മ

ദിസ്പുര്‍: അസമില്‍ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് ഹിമന്ത ശര്‍മ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ആറ് പേരുടെ വിവരങ്ങള്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയൊഴിപ്പിക്കുന്ന സ്ഥലം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. 60 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന സ്ഥലത്ത് 10,000 പേര്‍ എത്തിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കുണ്ടെന്നും ഹിമന്ത ശര്‍മ ചൂണ്ടിക്കാട്ടി. അസം ആക്രമണത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സോന്‍വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാന്‍ മമൂദ്, മുന്‍ പഞ്ചായത് പ്രസിഡന്റ് അഷ്മത് അലി എന്നിവരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.