15 സംസ്ഥാനങ്ങളില്‍ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു

15 സംസ്ഥാനങ്ങളില്‍  ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെയും കേന്ദ്ര രണ പ്രദേശങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കോവിഡ് സാഹചര്യം അവലോകനം ചെയ്ത് ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പദേശങ്ങളില്‍ നിന്നുമുള്ള പ്രതികരണം ലഭിച്ചതിന് ശേഷമാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30 നും വോട്ടെണ്ണല്‍ നവംബര്‍ രണ്ടിനും നടക്കുമെന്നാണ് വോട്ടെടുപ്പ് സമിതി അറിയിച്ചിട്ടുള്ളത്. മധ്യപ്രദേശ് - ഖണ്ഡ്വ, ഹിമാചല്‍ പ്രദേശ് - മണ്ടി എന്നീ ലോക്‌സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ആന്ധ്രാപ്രദേശ് - ബാദ്വെല്‍ (എസ് സി), അസം - ഗോസ്സൈഗാവ്, അസം - ഭബാനിപൂര്‍, അസം - തമുല്‍പൂര്‍, അസം - മരിയാനി,  അസം - തോറ, ബീഹാര്‍ - കുശേശ്വര്‍ ആസ്താന്‍ (എസ് സി), ബീഹാര്‍ - താരാപൂര്‍, ഹരിയാന - എല്ലെനാബാദ്, ഹിമാചല്‍ പ്രദേശ് - ഫത്തേപൂര്‍, ഹിമാചല്‍ പ്രദേശ് - ആര്‍ക്കൈവ്, ഹിമാചല്‍ പ്രദേശ് - ജുബ്ബാല്‍- കോട്ഖായ്, കര്‍ണാടക - സിന്ദ്ഗി, കര്‍ണാടക - ഹംഗല്‍, മധ്യപ്രദേശ് - പൃഥ്വിപൂര്‍, മധ്യപ്രദേശ് -റായ്ഗാവ് (എസ് സി), മധ്യപ്രദേശ് -ജോബത് (എസ് ടി), മഹാരാഷ്ട്ര -ദെഗ്ലൂര്‍ (എസ് സി), മേഘാലയ - മാവറിംഗ്‌നെംഗ് (എസ് ടി), മേഘാലയ - മൗഫ്‌ലാങ് (എസ് ടി), മേഘാലയ - രാജബാല, മിസോറാം - തുയീരിയല്‍ (എസ് ടി), നാഗാലാന്‍ഡ് - ഷാംടോര്‍ -ചെസ്സോര്‍ (എസ് ടി), രാജസ്ഥാന്‍ - വല്ലഭനഗര്‍, രാജസ്ഥാന്‍ - ധരിയവാഡ് (എസ് ടി), തെലങ്കാന - ഹുസുരാബാദ്, പശ്ചിമ ബംഗാള്‍ - ദിന്‍ഹട്ട, പശ്ചിമ ബംഗാള്‍ - ശാന്തിപൂര്‍, പശ്ചിമ ബംഗാള്‍ -ഖര്‍ദഹ, പശ്ചിമ ബംഗാള്‍ - ഗോസബ (എസ് സി) എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞടുപ്പ് നടക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.