അമരീന്ദര്‍ ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച

അമരീന്ദര്‍ ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള ഏറ്റുമുട്ടലില്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ സിങ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞയാഴ്ചയാണ് അമരീന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ഇന്ന് വൈകിട്ട് വൈകിട്ട് ആറുമണിയോടെയാണ് അമരീന്ദര്‍ സിങ് അമിത് ഷായുടെ വസതിയിലെത്തിയത്. ബിജെപിയില്‍ ചേരുമോ എന്ന മാധ്യമ പ്രര്‍ത്തകരോട് ചോദ്യത്തിന് മുഖ്യമന്ത്രി എന്ന നിലയിലുള്ള ഡല്‍ഹിയിലെ കപൂര്‍ത്തല ഹൗസ് ഒഴിയാന്‍ എത്തിയതാണെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സമയത്തും മാധ്യമ പ്രവര്‍ത്തകര്‍ ഇതേ ചോദ്യം ചോദിച്ചിരുന്നെങ്കിലും അമരീന്ദര്‍ മറുപടി നല്‍കിയിരുന്നില്ല.

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അമരീന്ദര്‍ സിങ് നവ്‌ജ്യോത് സിങ്് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ അപമാനിച്ചതായും രാജിവച്ച ശേഷം അമരീന്ദര്‍ ആരോപണമുന്നയിച്ചിരുന്നു.

അതേസമയം ഒക്ടോബര്‍ രണ്ടിന് അമരീന്ദറിന്റെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അദ്ദേഹം ബിജെപിയില്‍ ചേരുകയാണെങ്കില്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ആവശ്യപ്രകാരം അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയ നവ്ജ്യോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അമ്പരപ്പിച്ചുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി അധികാരമേറ്റ ശേഷം നടത്തിയ മന്ത്രിസഭാ അഴിച്ചു പണിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് സിദ്ദു പഞ്ചാബ് പിസിസി പ്രസിഡന്റു സ്ഥാനം രാജി വച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.