സൈനികർക്കായി ദീപം തെളിക്കണം: നരേന്ദ്ര മോദി

സൈനികർക്കായി ദീപം തെളിക്കണം: നരേന്ദ്ര മോദി

ദില്ലി: അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി ദീപം തെളിയിക്കണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇതോടൊപ്പം ഏതു മോശമായ സാഹചര്യത്തേയും നേരിടാൻ സജ്ജമായിരിക്കാൻ എല്ലാ വിഭാഗം സൈന്യങ്ങളോടും ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് നിർദ്ദേശം നൽകി. നാവികസേനയുടെ മറൈൻ കമാൻഡോകളോട് കിഴക്കൻ ലഡാക്കിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഗോ ഗ്ര -ഹോട്ട് സ്പ്രിങ് മേഖലകളിലും പാംഗോങ് സോ നദിയുടെ തീരത്തു മായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി മുഖാമുഖം നിൽക്കുകയാണ് ഇന്ത്യൻ സൈന്യം.

നാവികസേനയുടെ മറൈൻ കമാൻഡോകളോട് ഈ സ്ഥലത്തേക്ക് എത്തിച്ചേരാനാണ് അറിയിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയോട് പൊരുത്തപ്പെടാൻ വേണ്ടിയാണ് ഇങ്ങനെയൊരു നിർദ്ദേശം മറൈൻ കമാൻഡുകളോട് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കടുത്ത മഞ്ഞുവീഴ്ചയും കാറ്റും തുടങ്ങിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പരിശീലനം ലഭിക്കാനാണ് മറൈൻ കമാൻഡോകളെ ഇവിടെ വിന്യസിക്കുന്നത്.

യുഎസ് സൈന്യത്തിന്റെ റിസർവ് സ്റ്റോക്കിൽ നിന്നുള്ള ധ്രുവ പ്രദേശത്തിന് അനുസൃതമായ വസ്ത്രങ്ങളും മുഖാവരണങ്ങളുടെയും അവസാന ഷിപ്പ് മെന്റ് ലഭിക്കാനായി കാത്തിരിക്കുകയാണ് ഇവിടുത്തെ ട്രൂപുകൾ. ഇത്തരത്തിലുള്ള സാധനങ്ങൾ നവംബർ ആദ്യ ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയും നാൾ ആയിരുന്നത് പോലെ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ ചൈനയുമായി ഇനി പ്രവർത്തിക്കാൻ സാധ്യമല്ല എന്ന് റാവത്ത് മൂന്ന് സേനാനേതാക്കന്മാർക്കും മുന്നറിയിപ്പുനൽകി. ചൈനയുമായി ഇവിടെ 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയാണ് ഇന്ത്യ പങ്കിടുന്നത്. ലഡാക്കിൽ ഇപ്പോൾ ഒരു യുദ്ധം തന്നെയാണ് നടക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.