രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി; പ്ലേഓഫ് സാധ്യത മങ്ങുന്നു

രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി; പ്ലേഓഫ് സാധ്യത മങ്ങുന്നു

ദുബായ്: ഐപിഎൽ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് ബാംഗ്ലൂർ പരാജയപ്പെടുത്തി. ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ രാജസ്ഥാന്റെ മുന്നോട്ടുള്ള യാത്ര പ്രതിസന്ധിയിലായി. ബാഗ്ലൂര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ ഏഴാമതും.

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ന്‍​ ​റോ​യ​ല്‍​സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ല്‍​ ഒൻപത് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍​ 149​ ​റ​ണ്‍​സ് ​നേ​ടി. മറുപടിക്കിറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 3 വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിയലക്ഷ്യത്തിലെത്തി (153/3). ഓപ്പണര്‍മാരായ നായകന്‍ വിരാട് കൊഹ്‌ലിയും (20 പന്തില്‍ 25), ദേവ്ദത്ത് പടിക്കലും (17 പന്തില്‍ 22) ബാംഗ്ലൂരിന് നല്ല തുടക്കം തന്നെ നല്‍കി. പിന്നീടെത്തിയ ശ്രീകര്‍ ഭരതും (35 പന്തില്‍ 44), ഗ്ലെന്‍ മാക്സ്‌വെല്ലും (പുറത്താകാതെ 30 പന്തില്‍ 50) തിളങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പ്രശ്നങ്ങളില്ലാതെ വിജയത്തിലേക്കെത്തി. എ ബി ഡിവില്ലിയേഴ്സ് ഒരു പന്തില്‍ നാല് റണ്‍സുമായി മാക്സ്‌വെല്ലിനൊപ്പം പുറത്താകാതെ നിന്നു. മുസ്തഫിസുര്‍ റഹ്മാന്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ​ഓ​പ്പ​ണ​ര്‍​മാ​രാ​യ​ ​എ​വി​ന്‍​ ​ലൂ​യി​സും​ ​(37​ ​പ​ന്തി​ല്‍​ 58​),​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളും​ ​(22​ ​പ​ന്തി​ല്‍​ 31​)​ ​രാ​ജ​സ്ഥാ​ന് ​മി​ക​ച്ച​ ​തു​ട​ക്കം​ ​ന​ല്‍​കി​യെ​ങ്കി​ലും​ ​അ​ത് ​മു​ത​ലാ​ക്കാ​ന്‍​ ​തു​ട​ര്‍​ന്നെ​ത്തി​യ​വ​ര്‍​ക്ക് ​ക​ഴി​ഞ്ഞി​ല്ല. ടോ​സ് ​നേ​ടി​ ​ബൗ​ളിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്ത​ ​ബാം​ഗ്ലൂ​ര്‍​ ​നാ​യ​ക​ന്‍​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​പ്ര​തീ​ക്ഷ​ക​ളെ​ ​ത​ക​ര്‍​ത്ത് ​ലൂ​യി​സും​ ​ജ​യി​സ്വാ​ളും​ ​ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു.​ 9-ാമത്തെ ​ഓ​വ​റിലെ രണ്ടാം പന്തില്‍​ ​രാ​ജ​സ്ഥാ​ന്‍​ ​സ്കോ​ര്‍​ 77​ല്‍​ ​നി​ല്‍​ക്കെ​ ​സി​റാ​ജി​ന്റെ​ ​കൈ​യി​ല്‍​ ​യ​ശ്വ​സി​യെ​ ​എ​ത്തി​ച്ച്‌ ​ഡാ​ന്‍​ ​ക്രി​സ്റ്റ്യ​ന്‍​ ​ആ​ണ് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ര്‍​ത്ത​ത്.​ ​മി​ക​ച്ച​ ​ഫോ​മി​ലു​ള്ള​ ​ ക്യാപ്റ്റൻ സ​ഞ്ജു​വാ​ണ് ​പ​ക​രം​ ​ ​എ​ത്തി​യ​ത്.​ ​

ലൂയിസും​ ​സ​ഞ്ജു​വും​ ​റ​ണ്‍​സ് ​ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും​ 12​-ാം​ ​ഓ​വ​റി​ല്‍​ ​നേ​ര​ത്തേ​ ​അ​ടി​വാ​ങ്ങി​യ​ ​ഗ​ര്‍​ടോ​നെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​കൊ​ഹ്‌​ലി​യു​ടെ​ ​തീ​രു​മാ​നം​ ​ഫ​ലം​ ​ക​ണ്ടു.​ ​ആ​ദ്യ​ ​പ​ന്തി​ല്‍​ ​ത​ന്നെ​ ​ലൂ​യി​സി​നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ര്‍​ ​ശ്രീ​ക​ര്‍​ ​ഭ​ര​തി​ന്റെ​ ​കൈ​യി​ല്‍​ ​എ​ത്തി​ച്ച്‌ ​ഗ​ര്‍​ടോ​ന്‍​ ​കൂ​ട്ടു​കെ​ട്ട് ​ത​ക​ര്‍​ത്തു. അഞ്ചു ​ഫോ​റും​ മൂന്ന് സി​ക്‌​സും​ ​ലൂ​യി​സ് ​അ​ടി​ച്ചു.100​ആ​യി​രു​ന്നു​ ​അ​പ്പോ​ള്‍​ ​രാ​ജ​സ്ഥാ​ന്‍​ ​സ്കോ​ര്‍.തു​ട​ര്‍​ന്ന് ​ലോം​റോ​റും​ ​(3​),​ ​സ​ഞ്ജു​വും​ ​(19​)​പു​റ​ത്താ​യ​തോ​ടെ​ ​രാ​ജ​സ്ഥാ​ന്റെ​ ​റ​ണ്ണൊ​ഴു​ക്ക് ​പ​തി​യെ​യാ​യി.​ ​ബാം​ഗ്ലൂ​രി​നാ​യി​ ​ഹ​ര്‍​ഷ​ല്‍​ ​പ​ട്ടേ​ല്‍​ ​മൂ​ന്നും​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ല്‍,​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദ് ​എ​ന്നി​വ​ര്‍​ രണ്ട് വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.