ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി നാനോ ലിക്വിഡ് യൂറിയ സ്പ്രേ ചെയ്യാൻ ഡ്രോണ്‍.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ഫീൽഡ് ട്രയൽ വിജയകരമായിരുന്നുവെന്ന് കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
ഡ്രോണുകളിലൂടെ നാനോ യൂറിയ സ്പ്രേ ചെയ്യുന്നത് വിളകള്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്നും ഉല്‍പാദനക്ഷമതയെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്നും ഐഎഫ്‌എഫ്സിഒ നടത്തിയ പഠനം പറയുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്‌നഗറിലാണ് പരീക്ഷണം നടന്നത്.
ഡ്രോണുപയോഗിച്ച് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും അവകാശപ്പെടുന്നു. ഇക്കാര്യം കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രിയാണ് ഔദ്യോഗികമായി അറിയിച്ചത്. നാനോ യൂറിയ വികസിപ്പിച്ച ഇഫ്കോ , കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫീല്‍ഡ് ട്രയല്‍ നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
"രാസവളങ്ങളും കീടനാശിനികളും തളിക്കുന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. ഇത് തളിക്കുന്നവരുടെ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നത് ഈ ചോദ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കും" എന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ലിക്വിഡ് നാനോ യൂറിയ പരമ്പരാഗത യൂറിയയ്ക്ക് ശക്തമായ ഒരു ബദലായി ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് സബ്സിഡിയിലുള്ള ഭാരം കുറയ്ക്കും. ഡ്രോണുകളിലൂടെ നാനോ യൂറിയ സ്പ്രേ ചെയ്യുന്നത് വിളകൾക്ക് കൂടുതൽ ഫലപ്രദമാണെന്നും ഉൽപാദനക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കുമെന്നും ഐഎഫ്‌എഫ്സിഒ നടത്തിയ പഠനത്തിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.