ദുബായ്: ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനമേഖലകളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇടങ്ങളില്‍ അതീവ ജാഗ്രത തുടർന്ന് യുഎഇ.ഇവിടങ്ങളിലെ സ്കൂളുകള്‍ ഓണ്‍ലൈനിലേക്ക് പഠനം മാറ്റിയിട്ടുണ്ട്. പാർക്കുകള്‍ അടച്ചു. അലൈനിലെ നിർമ്മാണ മേഖലകള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. ജോലികള്‍ നിർത്തിവച്ചു. ഒരു പക്ഷെ വിമാന സർവ്വീസുകള്‍ വൈകിയേക്കാമെന്നുളള അറിയിപ്പ് എത്തിഹാദും എമിറേറ്റ്സും യാത്രക്കാർക്ക് നല്‍കിയിട്ടുണ്ട്.
 എക്സ്പോ 2020 അധികൃതർ സൈക്ലോണിന്‍റെ സഞ്ചാരപാത സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. എക്സ്പോ സന്ദർശിക്കാനായി ഇറങ്ങുന്നതിന് മുന്‍പ് കാലാവസ്ഥ സംബന്ധമായ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാല്‍ യുഎഇയുടെ തീരം തൊടുന്നതോടെ ഷഹീന്‍ ദുർബലമാകുമെന്നാണ് പ്രതീക്ഷ. 
ഒമാനില്‍ കനത്ത നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്.  ബീച്ചുകൾ, താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും പർവത മേഖലകൾ, ഡാം ഏരിയകൾ എന്നിവിടങ്ങളിലുളളവർ കാലാവസ്ഥ  അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നേരത്തെ നിർദ്ദേശം  നല്‍കിയിരുന്നു. കിഴക്കന്‍ മേഖലകളില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് 02678-8888 നമ്പറിലോ 993 എന്ന എമര്‍ജന്‍സി ഓഫിസിലോ വിളിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.