ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ അക്രമ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. ലഖിംപൂര്‍ ഖേരിയിലെ അക്രമസംഭവങ്ങളേക്കുറിച്ച് നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
മനുഷ്യത്വരഹിതമായ കൂട്ടക്കൊല കണ്ടിട്ടും നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണ്. പക്ഷേ ഈ ത്യാഗം പാഴായിപ്പോകാന്‍ അവസരമുണ്ടാക്കില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ച് വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു.
പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രിയങ്ക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.