ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് 2200 കോടി

ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് 2200 കോടി

ന്യൂഡൽഹി: കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരത്തുകയായി കേന്ദ്രം 2198.55 കോടി രൂപ അനുവദിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി മൊത്തം 40,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

സംസ്ഥാനങ്ങൾക്ക് ജൂലായ് 15 ന് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവദിച്ചതടക്കം നടപ്പുസാമ്പത്തികവർഷം മൊത്തം 1,15,000 കോടി രൂപ നൽകി. മെയിൽ നടന്ന ജി.എസ്.ടി. കൗൺസിലിൽ നടപ്പുസാമ്പത്തികവർഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

ഇപ്പോൾ അനുവദിച്ചതിൽ 4555.84 കോടി രൂപ കർണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052. 15 കോടി പഞ്ചാബിനുമാണ് ലഭിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.