കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ്?.. യുപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?.. രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ്?.. യുപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?.. രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി യുപി സര്‍ക്കാര്‍. കൊലക്കുറ്റം ചുമത്തിയ കേസില്‍ സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്ന് കോടതി ചോദിച്ചു.

എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. ലഖിംപുര്‍ കേസില്‍ യുപി പോലീസ് സ്വീകരിച്ച നടപടിയില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചു.

കേസിലെ മുഖ്യപ്രതിയെന്ന് എഫ്ഐആറില്‍ പറയുന്ന ആശിഷ് മിശ്രയെ പിടികൂടാത്തത് എന്തെന്ന് കോടതി ചോദിച്ചു. ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോള്‍ കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ്?. കൊലപാതകക്കേസില്‍ പ്രതികളെയെല്ലാം പിടികൂടുന്നത് നോട്ടീസ് നല്‍കിയാണോയെന്ന് കോടതി ചോദിച്ചു.

ക്രൂരമായ കൊലപാതകമാണ് ലഖിംപൂരില്‍ നടന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി വാക്കുകളില്‍ ഒതുങ്ങുന്നുവെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. വാഹനം കര്‍ഷകര്‍ക്ക് മേല്‍ ഓടിച്ചു കയറ്റിയ കേസില്‍ ആരോപണ വിധേയനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയെന്ന് യുപി സര്‍ക്കാര്‍ തുടര്‍ന്ന് കോടതിയെ അറിയിച്ചു.

അതിനായി ശനിയാഴ്ച രാവിലെ 11 മണിവരെ സമയം നല്‍കിയെന്നും എന്നിട്ടും ഹാജരായില്ലെങ്കില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വാദം കേട്ട കോടതി ഇതേ കുറ്റം ചെയ്ത മറ്റുള്ളവരോട് ഇതേ നിലപാട് തന്നെയാകുമോ എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ വെടിയേറ്റതിന്റെ മുറിവുകളില്ലെന്ന് യുപി സര്‍ക്കാരിനായി ഹാജരായ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. രണ്ട് തിരകള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ ആള്‍ക്ക് തെറ്റായ ലക്ഷ്യമുണ്ടായിരുന്നിരിക്കാമെന്നും സാല്‍വെ വാദിച്ചു. പൂജ അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്നും അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.