കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ഇതുസംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്. ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയാണ് നേരത്തെ ചോര്‍ന്നതെന്നാണ് വിവരം.
കേസില്‍ വിധി വരുന്നതിന് ഒരാഴ്ച മുന്‍പ് സംഘടനയ്ക്ക് ഊമക്കത്ത് ലഭിച്ചെന്നും കത്തിലെ വിവരങ്ങള്‍ വിധിയുമായി സാമ്യമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും യശ്വന്ത് ഷേണായി ആവശ്യപ്പെട്ടു. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കം ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്.
ഒന്നാംപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേരെ കുറ്റക്കാരായി കണ്ടെത്തിയ വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുന്‍പ് ഊമക്കത്തായി ലഭിച്ചെന്നാണ് പരാതി.
ഡിസംബര്‍ എട്ടിന് വിധി പറയുന്ന കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനില്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്ന് ഊമക്കത്തില്‍ പറയുന്നുവെന്നാണ് വിവരം. വിധി ചോര്‍ന്നോയെന്ന് അന്വേഷിക്കണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.