ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിര്‍മിച്ചു; മോന്‍സണെതിരെ പുതിയ കേസ്

ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിര്‍മിച്ചു; മോന്‍സണെതിരെ പുതിയ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാന്‍ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോന്‍സന്‍ വ്യാജമായി ചമച്ചത്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിര്‍മ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി.

മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി ഡിആര്‍ഡിഒക്ക് അന്വേഷണ സംഘം കത്ത് നല്‍കി. മോണ്‍സണ്‍ മാവുങ്കലിനെതിരെ ഇതുവരെ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോന്‍സന്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. 2017 ഡിസംബര്‍ 29ന് തന്നോട് ഒന്നര ലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു. ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് നല്‍കിയ തുക മോന്‍സന്‍ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്‍പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്ന് പരാതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.