സാമ്പത്തികശാസ്ത്ര നൊബേല്‍ യു.എസില്‍നിന്നുള്ള മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

സാമ്പത്തികശാസ്ത്ര നൊബേല്‍ യു.എസില്‍നിന്നുള്ള മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

സ്‌റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് യു.എസില്‍ നിന്നുള്ള മൂന്ന് സാമ്പത്തിക വിദഗ്ധര്‍ അര്‍ഹരായി. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിഡ് കാര്‍ഡ്, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ജോഷ്വ ഡി. ആന്‍ഗ്രിസ്റ്റ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഗയ്‌ഡോ ഡബ്ല്യു. ഇംബെന്‍സ് എന്നിവര്‍ക്കാണു പുരസ്‌കാരം.

പുരസ്‌കാരത്തുകയുടെ ഒരു പകുതി ഡേവിഡ് കാര്‍ഡിനും മറു പകുതി ജോഷ്വ ഡി. ആന്‍ഗ്രിസ്റ്റിനും ഗയ്‌ഡോയ്ക്കുമായാണ് നല്‍കുക. ഡേവിഡ് കനേഡിയന്‍ പൗരനും ജോഷ്വ അമേരിക്കന്‍ പൗരനും ഗയ്‌ഡോ ഡച്ച് പൗരനുമാണ്.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്ര പഠനങ്ങള്‍ക്കാണ് ഡേവിഡ് കാര്‍ഡിനു പുരസ്‌കാരം ലഭിച്ചത്. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണു മറ്റു രണ്ടു പേര്‍ പുരസ്‌കാരം പങ്കിട്ടത്.

മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നിവ തൊഴില്‍ വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഇവരുടെ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

ഡേവിഡ് കാര്‍ഡ്, ജോഷ്വ ആന്‍ഗ്രിസ്റ്റ്, ഗയ്‌ഡോ ഡബ്ല്യു. ഇബെന്‍സ് എന്നിവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ വിവിധ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതായും സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.