ന്യൂഡൽഹി: വാക്സീൻ വിഷയത്തിൽ സംസ്ഥാനങ്ങൾ തിടുക്കം കാട്ടേണ്ടതില്ലെന്നു സൂചിപ്പിച്ച് ആരോഗ്യമന്ത്രാലയം. ദേശീയതലത്തിൽ പദ്ധതി തയാറാകുംവരെ കാത്തിരിക്കണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വാക്സീൻ സമിതി അധ്യക്ഷൻ ഡോ. വി.കെ.പോൾ വ്യക്തമാക്കി.
എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുമെന്നു ബിഹാറിൽ ബിജെപി തിരഞ്ഞെടുപ്പു വാഗ്ദാനം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ ഹൃദ്രോഗബാധയ്ക്കു കാരണമാകുന്ന ‘കാവസാക്കി രോഗം’ കോവിഡിനു തുടർച്ചയായി ഉണ്ടാകുന്നുവെന്ന വാദം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തള്ളി. ഇന്ത്യയിൽ ഇതുവരെ ഇത്തരം അനുഭവമില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.