ഫ്രാൻസ് അനുകൂല ഹാഷ്‌ടാഗുകൾ ഇന്ത്യയിൽ തരംഗമാകുന്നു

ഫ്രാൻസ് അനുകൂല ഹാഷ്‌ടാഗുകൾ ഇന്ത്യയിൽ തരംഗമാകുന്നു

ന്യൂഡൽഹി:  ഫ്രാൻസിനെതിരെ വിവിധ മുസ്ളീം രാജ്യങ്ങൾ പ്രതിഷേധവും ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മുന്നോട്ടു വരുമ്പോൾ , ഫ്രാൻസ് അനുകൂല ഹാഷ്‌ടാഗുകൾ ഇന്ത്യയിൽ തരംഗമാകുന്നു . #IStandWithFrance #WeStandWithFrance എന്നീ ഹാഷ് ടാഗുകളാണ് ആയിരക്കണക്കിന് ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ ഫ്രാൻസുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റ് ചെയ്യുന്നത്.

വിവാദമായ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ തന്റെ രാജ്യം ഉപേക്ഷിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ പറഞ്ഞതിനെത്തുടർന്ന് മുസ്‌ലിം രാജ്യങ്ങളിൽ പ്രതിഷേധം കനത്തു.തുർക്കി, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പ്രതിഷേധക്കാർ ഫ്രഞ്ച് സാധനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ഫ്രഞ്ച് അംബാസഡർമാരെ പുറത്താക്കണമെന്ന് വാദിക്കുകയും ചെയ്തു തുടങ്ങി. ഈ അവസരത്തിലാണ് ഫ്രാൻസുമായി നല്ല നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യ ഫ്രാൻസിന് പിന്തുണയുമായി രംഗത്തിറങ്ങുന്നത് .


“ സഹിഷ്ണുത മതേതരവും ആയിരിക്കണം. #IStandWithFrance. നന്നായി ഫ്രഞ്ച് പ്രസിഡണ്ട് ” ബിജെപി പാർലമെന്റ് അംഗം പർവേഷ് സാഹിബ് സിംഗ് ഇപ്രകാരം ട്വീറ്റ് ചെയ്തു. ഇസ്ലാമിക തീവ്രവാദികളെ കർശനമായി നേരിട്ട മക്രോണിന് ഹീറോ പരിവേഷമാണ് ലഭിക്കുന്നത് .ഹാഷ്‌ടാഗുകളിൽ #WellDoneMacron, #MacronTHEHERO എന്നിവയും ഉൾപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.