മുംബൈ: ആഡംബരകപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റ് ചെയ്ത താരപുത്രൻ ആര്യന്‍ഖാന് ജയിലില്‍ ഒരു മാസത്തെ ചിലവ് കാശായി മാതാപിതാക്കള്‍ അയച്ചു നല്‍കിയത് 4500 രൂപ. പണത്തിന്റെയും പ്രതാപത്തിന്റെയും തണലില്‍ ജനിച്ച് വളര്‍ന്ന് ആഢംബര ജീവിതം നയിച്ച ആര്യന്‍ഖാന് ഇനി 4500 രൂപ വരുമാനത്തിൽ ജയിലിൽ ജീവിക്കും.
ജയിലിലെ ക്യാന്റീന്‍ ചെലവുകള്‍ക്കായിട്ടാണ് ആര്യന്‍ ഈ തുക ചിലവഴിക്കുക. ജയില്‍ നിയമപ്രകാരം 4500 രൂപ മാത്രമേ ഒരു മാസത്തെ ചിലവുകള്‍ക്കായി വീട്ടുകാര്‍ക്ക് അയച്ച് നല്‍കാന്‍ കഴിയുകയുള്ളു. ജയില്‍ ഭക്ഷണത്തിന് പുറമേ ഈ രൂപ കൊണ്ട് ക്യാന്റീനില്‍ നിന്നും തടവുപുള്ളികള്‍ക്ക് ഇഷ്ട ഭക്ഷണം കഴിക്കാനാവും.
ആഢംബരക്കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യന്‍ഖാന്‍ അറസ്റ്റിലായ ശേഷം മാതാപിതാക്കളുമായി വീഡിയോകോളില്‍ സംസാരിക്കുകയും ചെയ്തു. ജയിലിലെത്തിയ ശേഷം ആദ്യമായാണ് താരപുത്രന്‍ കുടുംബവുമായി സംസാരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളാല്‍ ജയിലിനുള്ളിലേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല, അതിനാല്‍ ആഴ്ചയില്‍ രണ്ടു വട്ടം തടവുകാര്‍ക്ക് വീഡിയോ കാള്‍ വഴി വീട്ടിലുള്ളവരുമായി സംസാരിക്കാം. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി 20ാം തീയതിയിലേക്കാണ് കോടതി മാറ്റിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.