കോവിഡ് മുക്തി പ്രഖ്യാപിച്ച് ദുബായ്, ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

കോവിഡ് മുക്തി പ്രഖ്യാപിച്ച് ദുബായ്, ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

ദുബായ്: കോവിഡ് മഹാമാരിയില്‍ നിന്ന് ദുബായ് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇനി പുതിയ തുടക്കത്തിലേക്ക് എമിറേറ്റ് കടക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡിനെ പ്രതിരോധിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം സർക്കാർ കേന്ദ്രങ്ങളും ജീവനക്കാരും അഹോരാത്രം പ്രയത്നിച്ചു. അതിവേഗത്തിലുളള കോവിഡ് രോഗമുക്തി രാജ്യം നേടിയെങ്കിലും ഇപ്പോഴും നിരീക്ഷണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റിന്‍റെ 100മത് കൂടികാഴ്ച എക്സ്പോ വേദിയില്‍ ചേർന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. മഹാമാരിക്ക് ശേഷമുളള സുരക്ഷിത അന്തരീക്ഷം പ്രദാനം ചെയ്യാനും ജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനും ദുബായ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.