ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നില്ല; ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നില്ല; ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ഹരിയാന:വാഹന പ്രേമികള്‍ക്ക് ആശ്വസിക്കാം. ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നില്ല. ഹീറോ മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇരു കമ്പനികളും ഇന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടാന്‍ തീരുമാനിച്ചത്.

ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെയില്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാര്‍ലി – ഡേവിഡ്‌സണും ഹീറോയും ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഹാര്‍ലി – ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും.

ഹാര്‍ലി ബൈക്കുകളുടെ പാര്‍ട്‌സുകളും, അക്സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്പനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.