ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി; ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി എയിംസ്

ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി; ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി എയിംസ്

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും എയിംസ് അധികൃതർ അറിയിച്ചു. ഡല്‍ഹി എയിംസിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെന്ററിലുള്ള പ്രൈവറ്റ് വാർഡിലാണ് മൻമോഹൻ സിംഗുള്ളത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച മന്‍മോഹന്‍ സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.