സൗജന്യ സിവിൽ സർവീസ് പരിശീലനം

സൗജന്യ സിവിൽ സർവീസ് പരിശീലനം

തിരുവനന്തപുരം : സൈനികക്ഷേമ വകുപ്പ് കേരളത്തിലെ വിമുക്തഭടൻമാരുടെ ആശ്രിതരിൽ നിന്ന് 2021 ലെ സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിൻ പരിശീലനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. നവംബർ അഞ്ചിന് രാവിലെ 11നാണ് പരീക്ഷ. ജനറൽ നോളജ്, കറന്റ് അഫയേഴ്‌സ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 50 ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒന്നര മണിക്കൂറാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 60 പേരെ തിരഞ്ഞെടുക്കും. നവംബർ 19ന് വൈകിട്ട് ആറിന് ക്ലാസ്സുകൾ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് ആറ് മുതൽ 9 വരെയാണ് ഓൺലൈൻ ക്ലാസ്സുകൾ. കോഴ്‌സ് ദൈർഘ്യം എട്ട് മാസം. തിരുവനന്തപുരത്തുള്ള ശേഷൻസ് അക്കാഡമിയിലാണ് സൈനികക്ഷേമവകുപ്പ് സ്‌പോൺസർ ചെയ്യുന്ന പരീക്ഷാ പരിശീലനം നടത്തുന്നത്. എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ www.seshansacademy.com ൽ ഓൺലൈനായി അപേക്ഷിക്കാം. നവംബർ നാലിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495397622, 9349812622. ഇ-മെയിൽ: [email protected], [email protected].


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.