ഭീതി വിതച്ച് സാല്‍മൊണല്ല: ഉറവിടം ഉള്ളി !

ഭീതി വിതച്ച് സാല്‍മൊണല്ല: ഉറവിടം ഉള്ളി !

വാഷിംഗ്ടണ്‍: കോവിഡിന് പിന്നാലെ ഭീതി വിതച്ച് സാല്‍മൊണല്ല അണുബാധ യുഎസില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഉള്ളിയില്‍ നിന്നാണ് സാല്‍മൊണല്ല അണുബാധ ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്.

മെക്സിക്കോയിലെ ചിഹുവാഹുവായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്തിയത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഈ വിവരം പുറത്തു വിട്ടത്. രോഗ വ്യാപന സാഹചര്യമുള്ളതിനാല്‍ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു.

ഇതുവരെ 652 പേര്‍ക്കു രോഗം ബാധിച്ചു. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗികളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യത കൂടുതലാണെന്ന് സിഡിസി വ്യക്തമാക്കി. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം അണുനാശിനി ഉപയോഗിച്ചു കഴുകണമെന്നും അധികൃതര്‍ അറിയിച്ചു.

സാല്‍മണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാല്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തിയാല്‍ ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു.

കൂടാതെ അണുബാധയ്ക്ക് കാരണമായ പ്രോസോഴ്‌സ് പ്രൊഡ്യൂസ് എല്‍എല്‍സിയും ന്യൂ മെക്സിക്കോയിലെ ഡെമിംഗിലെ കീലര്‍ ഫാമിലി ഫാമുകള്‍ (എംവിപി എന്ന് ലേബല്‍ ചെയ്തിരിക്കുന്നവ), 2021 ജൂലൈ ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 25 വരെ മെക്സിക്കോയിലെ ചിഹുവാഹുവ സ്റ്റേറ്റില്‍ നിന്ന് ഇറക്കുമതി ചെയ്ത മുഴുവന്‍ ഉള്ളിയും (ചുവപ്പ്, വെള്ള, മഞ്ഞ) തിരിച്ചു വിളിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.