ഹത്ത വികസന പദ്ധതിക്ക് ദുബായ് ഭരണാധികാരിയുടെ അംഗീകാരം

ഹത്ത വികസന പദ്ധതിക്ക് ദുബായ് ഭരണാധികാരിയുടെ അംഗീകാരം

യുഎഇ: ഹത്ത മേഖലയുടെ സമഗ്രവികസനം മുന്നില്‍ കാണുന്ന വികസന പദ്ധതിക്ക് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മലനിരകളാല്‍ മനോഹരമായ ഹത്തയെ എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.


കടല്‍തീരവും, തടാകവും,മലനിരകളിലെ സൈക്ലിംഗ് ട്രാക്കും, റോപ് വെ യാത്രാ സൗകര്യവും ആഢംബര ഹോട്ടലുകളുമെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.5 വർഷം കൊണ്ട് ഇതെല്ലാം പൂർത്തീകരിക്കുകയെന്നുളളതാണ് ലക്ഷ്യം. ഹത്തനിവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വികസനപദ്ധതിക്ക് തുടക്കമാവുകയാണെന്നാണ് ഉന്നത ഉദ്യോഹസ്ഥരോടൊപ്പം മേഖല സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്. പ്രാദേശികവും അന്തർദ്ദേശിയവുമായ നിക്ഷേപങ്ങള്‍ക്കും വ്യാപാരത്തിനും ഉള്‍പ്പടെ ഹത്ത ആദ്യ പരിഗണനയില്‍ എത്തിക്കുകയെന്നുളളതുകൂടി മുന്നില്‍ കണ്ടാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്.


വിനോദസഞ്ചാരം, കായികം, ക്ഷേമം, സുസ്ഥിരത എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ ഊന്നി വികസന പ്രവർത്തനങ്ങള്‍ നടക്കും. കാർഷിക വികസനത്തിന് പ്രത്യേക പദ്ധതിയും നടപ്പിലാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.