സ്വവര്‍ഗാനുരാഗിയായി സൂപ്പര്‍മാന്‍; കുഞ്ഞു മനസുകളില്‍ സ്വവര്‍ഗാനുരാഗ ആശയങ്ങള്‍ കുത്തിവയ്ക്കാന്‍ ഗൂഢനീക്കം

സ്വവര്‍ഗാനുരാഗിയായി സൂപ്പര്‍മാന്‍; കുഞ്ഞു മനസുകളില്‍ സ്വവര്‍ഗാനുരാഗ ആശയങ്ങള്‍ കുത്തിവയ്ക്കാന്‍ ഗൂഢനീക്കം

ന്യൂയോര്‍ക്ക്: കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലോകമെമ്പാടും ആരാധകരുള്ള കോമിക് സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍മാന്‍. പുസ്തകങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയുമെല്ലാം സൂപ്പര്‍മാന്‍ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടവനും.

എണ്‍പത് വര്‍ഷത്തോളമായി സൂപ്പര്‍മാന്‍ കോമിക്സുകള്‍ ഇറങ്ങിത്തുടങ്ങിയിട്ട്. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സൃഷ്ടാക്കളായ ഡിസി കോമിക്സ്. വലിയ നിരാശയും ആശങ്കയാണ് ഈ തീരുമാനം മാതാപിതാക്കള്‍ അടക്കമുള്ള മുതിര്‍ന്നവരില്‍ സൃഷ്ടിക്കുന്നത്.

ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നത്. നവംബര്‍ ഒന്‍പതിന് കോമിക് ബുക്ക് പുറത്തിറങ്ങും.

സൂപ്പര്‍മാനായ കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റാണ് പുതിയ പതിപ്പില്‍ സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍മാനായി എത്തുന്നത്. ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് ജോണ്‍ പ്രണയത്തിലാകുന്നത്. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്.

പുതിയ സൂപ്പര്‍മാന്‍ സ്ത്രീകളെ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കുകയോ ഭീകരാക്രമണങ്ങളില്‍നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കുകയോ ചെയ്യുന്നില്ല. മറിച്ച് സൂപ്പര്‍മാനെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്കിടയില്‍ ഒരു പ്രത്യേക സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണണം. പ്രശസ്തമായ കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗത്തെ പ്രോല്‍സാഹിപ്പിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാനും സമൂഹത്തില്‍ വലിയ അപകടം സൃഷ്ടിക്കാനും കാരണമാകുമെന്നാണ് എതിര്‍ക്കുന്നവരുടെ ആശങ്ക.

പുതിയ പ്രതിച്ഛായയില്‍ സൂപ്പര്‍മാനെ അവതരിപ്പിക്കാനുള്ള ഡിസി കോമിക്സിന്റെ തീരുമാനത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച പ്രതിഷേധം ഡിസി കോമിക് മാനേജ്‌മെന്റിനെ അറിയിക്കാന്‍ പല സംഘടനകളും ഒപ്പുശേഖരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കുടുംബം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൗരന്മാരുടെ കൂട്ടായ്മയായ സിറ്റിസണ്‍ ഗോയും പുതിയ സൂപ്പര്‍മാനെതിരേ പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഡിസി കോമിക് മാനേജ്‌മെന്റിനെ അഭിസംബോധന ചെയ്താണ് ഇവര്‍ കത്ത് അയക്കുന്നത്.

പുതിയ പരിവേഷമുള്ള സൂപ്പര്‍മാനെ ബഹിഷ്‌കരിക്കുന്നുവെന്നും വീരത്വത്തിന്റെ വികലമായ ചിത്രം എന്റെ കുട്ടികള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍മാനുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്നും ഞാന്‍ ഡിസി കോമിക് മാനേജ്‌മെന്റിനെ അറിയിക്കുന്നു എന്നു പറഞ്ഞാണ് കത്ത് തുടരുന്നത്. സിറ്റിസണ്‍ ഗോയുടെ ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. അതിനായുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു:

https://citizengo.org/en-au/fm/204854-stop-gay-superman-social-engineering


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.