അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 26
ഐതിഹ്യമനുസരിച്ച് അന്ത്യോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ് വിശുദ്ധ ഇവാരിസ്റ്റസ്. ബെത്‌ലഹേമിലെ ഒരു ജൂതന്റെ പുത്രനാണ് അദ്ദേഹമെന്ന് മറ്റൊരഭിപ്രായമുണ്ട്. ട്രോജന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് മൂന്നാം നൂറ്റാണ്ടിലാണ് ഇവാരിസ്റ്റസ് മെത്രാന്‍ ഭരണമാരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ ഭരണകാലാവധിയെക്കുറിച്ചും എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെക്കുറിച്ചും ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും ഏഴ് പുരോഹിതന്‍മാരെയും രണ്ടു ഡീക്കന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ചരിത്രപരമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇവയുടെ വിശ്വാസ്യത പൂര്‍ണമല്ല.
ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍ മെത്രാന്‍മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴ് ഡീക്കന്‍മാരെ നിയമിച്ചതായി പറയുന്നു.
അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്തില്‍ മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായി കാണാം. ഇവാരിസ്റ്റസിന്റെ പേരിലുള്ള ചില രേഖകളില്‍ കൃത്യത ഇല്ലാത്തതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കുറവാണ്. അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ അദ്ദേഹം ജീവിച്ചിരുന്നതായാണ് ചരിത്ര രേഖകള്‍. ഇവാരിസ്റ്റസ് രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു
എന്നാണ് കരുതപ്പെടുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബ്രിട്ടനിലെ അലാനൂസും അതോറൂസും
2. സ്വിറ്റ്‌സര്‍ലന്‍ഡിലെ അഡാല്‍ഗോട്ട്
3. ജര്‍മ്മനിയിലെ അല്‍ബിനൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26